പാലക്കാട് : അട്ടപ്പാടിയിൽ സഹോദരനെ അടിച്ചു കൊന്നു. പട്ടണക്കൽ ഊരിലെ മരുതനാണ് ( 47 ) കൊല്ലപ്പെട്ടത്. സഹോദരൻ പഴനി പണലി തൂമ്പയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്.
കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണെന്ന് കൊലപാതകത്തിന് കാരണം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ തൂമ്പ കൊണ്ടുള്ള അടിയേൽക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മരുതനെ കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെ മരിക്കുകയായിരുന്നു. മൃതദേഹം തൃശുർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രതിയ്ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
Comments