ന്യൂഡൽഹി: പ്രശസ്ത യൂട്യൂബർ ഗൗരവ് തനേജയ്ക്ക് നേരെ ഭീഷണി. സംഭവത്തിൽ തനേജ പോലീസിൽ പരാതി നൽകി. നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോളാണ് തനേജയ്ക്ക് ലഭിച്ചത്.
ഇന്നലെയായിരുന്നു സംഭവം. ഭീഷണി സന്ദേശം ലഭിച്ച വിവരം തനേജ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ ഫോണിലേക്ക് കോൾ വന്നത്. ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു. ദേശബന്ദു ഗുപ്ത റോഡ് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിയുടെ ചിത്രവും ട്വിറ്ററിൽ പങ്കുവെച്ചു. ഡൽഹി പോലീസിനെയും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഫ്ളയിംഗ് ബീസ്റ്റ്, ഫിറ്റ് മസിൽ ടിവി, രഷ്ഭാരി കി പപ്പ എന്നീ മൂന്ന് യൂട്യൂബ് ചാനലുകളാണ് തനേജയ്ക്കുള്ളത്. അദ്ദേഹത്തിന്റെ ഫിറ്റ്നസ് വീഡിയോകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്.
Comments