ചെന്നൈ : ചെന്നൈയിൽ അണ്ണാ സർവ്വകലാശാലയുടെ 42 ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പ്രധാന ഹാളിൽ സ്ഥമില്ലാത്തതിനാൽ നിരവധി വിദ്യാർത്ഥികളെ മറ്റൊരു മുറിയിലാണ് ഇരുത്തിയിരുന്നത്. എന്നാൽ ഇതറിഞ്ഞ പ്രധാനമന്ത്രി ആ ക്ലാസ് മുറിയിലെത്തി വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്യുകയായിരുന്നു.
തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയാണ് വീഡിയോ പങ്കുവെച്ചത്. ഹാളിലേക്ക് കയറിവന്ന പ്രധാനമന്ത്രിയെ വിദ്യാർത്ഥികൾ എഴുന്നേറ്റ് നിന്ന് സ്വീകരിച്ചു. തുടർന്ന് എല്ലാവരെയും അഭിവാദ്യം ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. പരിപാടിയിൽ 69 സ്വർണമെഡൽ ജേതാക്കൾക്ക് പ്രധാനമന്ത്രി മെഡലുകളും സർട്ടിഫിക്കറ്റും നൽകി. തുടർന്ന് അദ്ദേഹം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇത് നേട്ടങ്ങളുടെ മാത്രമല്ല, വരുംകാലത്തെ ആഗ്രഹങ്ങൾക്ക് തുടക്കം കുറിക്കുന്ന ദിനം കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം, നിങ്ങൾ രാഷ്ട്ര നിർമ്മാതാക്കളാണ്, നാളത്തെ നേതാക്കളെ സൃഷ്ടിക്കുന്നവരാണ്. നമ്മുടെ യുവാക്കളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു.
Comments