കോഴിക്കോട്: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളം വെളുത്തനം വീട്ടിൽ അനന്തുവിന്റെ ഭാര്യ ഭാഗ്യയെയാണ് (19) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആറ് മാസം മുമ്പായിരുന്നു ഭാഗ്യയും അനന്തുവും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാഗ്യയുടെ കുടുംബമാണ് പോലീസിനെ സമീപിച്ചത്. പരാതി പ്രകാരം എലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരാഴ്ച മുമ്പ് കടയ്ക്കാവൂരിൽ സമാനസാഹചര്യത്തിൽ യുവതി തൂങ്ങിമരിച്ചിരുന്നു. മൂന്ന് മാസം ഗർഭിണിയായിരുന്ന 36-കാരിയാണ് മരിച്ചത്. ഭർതൃപീഡനമാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പ്രണയ വിവാഹം ചെയ്ത യുവതിയെ ഭർത്താവ് തന്നെ ജാതീയ അധിക്ഷേപം നടത്തിയിരുന്നുവെന്നാണ് വിവരം. ഭർതൃവീട്ടുകാർ ശാരീരികമായി ഉപദ്രവിച്ചതായും ആക്ഷേപമുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments