തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും പ്രവേശന സാദ്ധ്യത അറിയാനാകാതെ വിദ്യാർത്ഥികൾ. ഫലം അറിയുന്നതിനുള്ള പോർട്ടൽ പണിമുടക്കിയതിനാലാണ് വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് പരിശോധിക്കാൻ സാധിക്കാതെ വന്നത്. പോർട്ടലിൽ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാൻ കാരണമെന്നാണ് സംഭവത്തിൽ അധികൃതരുടെ വിശദീകരണം .
വെള്ളിയാഴ്ച രാവിലെ ഏട്ടോടെയാണ് പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് പ്രഖ്യാപിച്ചത്. അലോട്ട്മെന്റ് പരിശോധിച്ച് എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ അവ പൂർത്തിയാക്കാനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഞായറാഴ്ച വൈകീട്ട് അഞ്ചുവരെയാണ് സമയം.
എന്നാൽ ആദ്യ ദിവസം തന്നെ പോർട്ടൽ പണിമുടക്കിയതിനാൽ അലോട്ട്മെന്റ് പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് ആയിട്ടില്ല. ഇതിനാൽ ആവശ്യമായ തിരുത്തലുകൾ വരുത്താനും ആയിട്ടില്ല. തിരുത്തലിനുള്ള സമയം നീട്ടണം എന്ന ആവശ്യം നിലവിൽ ഉയരുന്നുണ്ട്. അതേസമയം ആവശ്യമായ സാങ്കേതിക ക്രമീകരണം അധികൃതർ ഒരുക്കിയിട്ടില്ലെന്ന ആരോപണവും ശക്തമാണ്.
Comments