കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐഎസ് അശാന്തി സൃഷ്ട്ടിക്കുന്നുവെന്ന ആരോപണവുമായി താലിബാൻ. അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിയാണ് ഐഎസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.30 ഓളം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിലായിരുന്നു താലിബാൻ ഐഎസിനെതിരെ രംഗത്തെത്തിയത്. ഉസ്‌ബെകിസ്ഥാൻ തലസ്ഥാനമായ താഷ്‌കന്റിലായിരുന്നു സമ്മേളനം നടന്നത്.
കഴിഞ്ഞ 11 മാസമായി ഐഎസ് ഭീകരർ തങ്ങളുടെ രാജ്യത്ത് അശാന്തി സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിന് ശേഷം താലിബാൻ 1,800 ഐഎസ് ഭീകരരെ മോചിപ്പിച്ചുവെന്നും മന്ത്രി സമ്മേളനത്തിൽ വെളിപ്പെടുത്തി. എന്നാൽ, ഇത്തരത്തിൽ ജയിൽമോചിതരായ ഐഎസ് ഭീകരർ രാജ്യത്തുടനീളം അശാന്തി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ അഫ്ഗാനിസ്താനിൽ പള്ളികളിലും സ്‌കൂളുകളിലും നിരവധി ചാവേർ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മിക്ക സംഭവങ്ങളിലും ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ഐ എസ് ഭീകരരെ മോചിപ്പിക്കാനുള്ള തീരുമാനത്തിൽ നേരത്തെ യു.എസ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇവരെ മോചിപ്പിക്കുന്നതിലൂടെ ഐ എസ്, അൽഖ്വയ്ദ തീവ്രവാദികൾ വീണ്ടും അഫ്ഗാനിൽ ശക്തിയാർജിക്കുമെന്നായിരുന്നു യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നത്.
Comments