ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ ഏറ്റുമുട്ടൽ. ബാരാമുള്ളയിലെ വാണിഗം ബാല മേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ.
രാവിലെ ആറ് മണിയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. തുടർന്ന് പ്രദേശം വളഞ്ഞ് പരിശോധന ആരംഭിച്ചു. എന്നാൽ സുരക്ഷാ സേനയെ കണ്ട ഭീകരർ വെടിയുതിർക്കാൻ ആരംഭിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിയ്ക്കാൻ ആരംഭിച്ചു.
കഴിഞ്ഞ ദിവസം കശ്മീരിലെ കുൽഗാമിലും സമാനമായ രീതിയിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. യരിപ്പോര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.
Comments