ഇടുക്കി: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 81 വർഷം ശിക്ഷ വിധിച്ച് കോടതി. മരിയാപുരം സ്വദേശി വിമൽ പി മോഹനനാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിന് പുറമേ 31000 രൂപ പിഴയും കോടതി വിധിച്ചു.
2019 മുതൽ 2020 മാർച്ച് വരെയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനും ബന്ധുവുമാണ് ഇയാൾ. ഇത് മുതലാക്കിയായിരുന്നു വിമൽ കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം സഹോദരിയാണ് ആദ്യം മനസ്സിലാക്കിയത്. ഉടനെ വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. മാതാവ് വിവരം ചൈൽഡ് ലൈനെ അറിയിച്ചു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവിധ വകുപ്പുകൾ പ്രകാരമാണ് 81 വർഷം തടവ് ശിക്ഷ നൽകിയത്. ഇതിൽ 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിന് 50000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയ്ക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments