ഹൗറ: പശ്ചിമ ബംഗാളിൽ കണക്കിൽ പെടാത്ത പണവുമായി കോൺഗ്രസ് എം എൽ എമാർ പോലീസിന്റെ പിടിയിലായി. ഝാർഖണ്ഡിൽ നിന്നുള്ള എം എൽ എമാരാണ് പിടിയിലായത്. ജംതാര എം എൽ എ ഇർഫാൻ അൻസാരി, ഖിജ്രി എം എൽ എ രാജേഷ് കച്ചപ്, കോലെബീര എം എൽ എ നമൻ ബിക്സൽ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
ഇവരിൽ നിന്നും പിടിച്ചെടുത്ത പണത്തിന്റെ കണക്ക് പോലീസ് പുറത്തു വിട്ടിട്ടില്ല. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെ എണ്ണി തിട്ടപ്പെടുത്തിയ ശേഷം കണക്ക് പുറത്തു വിടുമെന്ന് ഹൗറ എസ് പി സ്വാതി ഭംഗാലിയ പറഞ്ഞു.
അതേസമയം അദ്ധ്യാപക നിയമന കുംഭകോണത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി നിലപാട് കടുപ്പിച്ചു. സ്കൂൾ നിയമന കുംഭകോണത്തിൽ മമത ബാനർജിക്കും, അനന്തിരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജിക്കും പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. അദ്ധ്യാപക നിയമന അഴിമതിയിലെ 14 പേരുകൾ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് പാർത്ഥ ചാറ്റർജിയുടെ കൂട്ടാളി അർപ്പിത മുഖർജി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വെളിപ്പെടുത്തിയിരുന്നു.
Comments