നിരവധി ജീവജാലങ്ങളും വൃഷങ്ങളും അടങ്ങിയതാണ് ഭൂമി. അതിനാൽ തന്നെ മനുഷ്യർക്കും മൃഗങ്ങൾക്കും സർവ്വ ചരാചരങ്ങൾക്കും ഭൂമി അവകാശപ്പെട്ടതാണ്. അതേസമയം മനുഷ്യൻ ഒരു വശത്ത് ഭൂമിയെ എല്ലാ അർത്ഥത്തിലും മികവുറ്റതാക്കാൻ ശ്രമിക്കുമ്പോൾ ഈ ജീവികളിൽപ്പെട്ട പാമ്പും തവളയും അതിന് വിനയാകുന്നു എന്ന് അറിഞ്ഞോലോ ?
അധിനിവേശ ജീവികളായ അമേരിക്കൻ ബുൾഫ്രോഗ് , ബ്രൗൺ ട്രീ സ്നേക്ക് എന്നീ ജീവികൾ മൂലം ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകുന്നത് പ്രതിവർഷം 50 കോടിയോളം രൂപയുടെ നഷ്ടമാണ്. സയന്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തെ ആസ്പദമാക്കിയുള്ള കണക്കുകളാണ് ഇവ. പ്രതിദിനം ഈ ജീവികൾ ഉണ്ടാക്കുന്നത് 13.6 ലക്ഷത്തിന്റെ നഷ്ടമാണ്.
ഉരഗങ്ങൾ സമ്പദ് വ്യവസ്ഥയിൽ ചൊലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിച്ചത് ചെക്ക് റിപ്പബ്ലിക്കിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ബൊഹീമിയയിലെ ഇസമേൽ സോട്ടോയുടെ നേതൃത്വത്തിലുള്ള പഠനസംഘമാണ്.1986നും 2020നും ഇടയിൽ ജീവികൾ 16 ബില്യൺ രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. വിളനാശം, വൈദ്യുതി നാശം തുടങ്ങിയ നാശനഷ്ടങ്ങളാണ് ഇവ കൂടുതലായി വരുത്തിയത്.
യൂറോപ്പിൽ ഏറ്റവുമധികം നഷ്ടമുണ്ടാക്കിയത് ലിത്തോബേറ്റ്സ് കാറ്റസ്ബിയാനസ് എന്നറിയപ്പെടുന്ന പച്ച തവളയാണ് . കൂടാതെ പാമ്പുകൾ ഇലക്ട്രിക് ഉപകരണങ്ങളിലൂടെ ഇഴഞ്ഞ് അവയ്ക്കും നാശനഷ്ടങ്ങൾ ഉണ്ടാക്കി.വ്യാപാരം ചെയ്യാത്ത ജീവികളുടെ ബ്ലാക്ക് ലിസ്റ്റ് തുടർച്ചയായി അപ്ഡേറ്റ് ചെയ്യണമെന്നതാണ് അധിനിവേശ ജീവികൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ പഠിക്കുമ്പോൾ മനസിലാകുന്നതെന്നും ഇസമേൽ സോട്ടോ പറയുന്നു.
Comments