കോഴിക്കോട് : ജില്ലയിൽ കസബ എസ്ഐക്കെതിരെ ആക്രമണം. വാഹന പരിശോധനയ്ക്കിടെ കോഴിക്കോട് പാളയത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.കസബ എസ്ഐ അഭിഷേകിനാണ് പരിക്കേറ്റത്. പോലീസ് ഡ്രൈവർ മുഹമ്മദ് സക്കറിയയ്ക്കും പരിക്കേറ്റു.സംഭവത്തിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റ്യാടി സ്വദേശി വിപിൻ പത്മനഭൻ, പുതിയറ സ്വദേശി ഷിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.സംശയാസ്പദമായ സാഹചര്യത്തിൽ സംഘം ചേർന്ന് നിന്ന വരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം ഉണ്ടായത്.
Comments