കോഴിക്കോട്: ജില്ലയിൽ പോലീസിനു നേരെ മദ്യസംഘത്തിന്റെ ആക്രമണം. പാളയം ജംഗ്ഷനിൽ വാഹന പരിശോധന നടത്തിയിരുന്ന പോലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സബ് ഇൻസ്പെക്ടറെയും പോലീസ് ഡ്രൈവറെയുമാണ് ആക്രമിച്ചത്. സംഭവത്തിൽ പുതിയാപ്പ സ്വദേശികളായ വിപിൻ, ഷിഹാബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ മൂന്ന് മണിയോടെ എസ്ഐ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. കാർ ഡ്രൈവറും സഹയാത്രികനും ചേർന്ന് പോലീസ് ജീപ്പ് ഡ്രൈവറെ ആക്രമിക്കുകയും എസ്ഐ അഭിഷേകിനെ തടഞ്ഞുനിർത്തി കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. സമീപവാസികളുടെ സഹായത്തോടെ ഇരുവരെയും കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ കേസെടുത്തതായും വൈദ്യപരിശോധനയ്ക്ക് അയച്ചതായും പോലീസ് വ്യക്തമാക്കി.
Comments