ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ ത്രിവർണ്ണ പതാക ഉയർത്തി ഇന്ത്യൻ തീര സംരക്ഷണ സേനയും പശ്ചിമ ബംഗാൾ മത്സ്യത്തൊഴിലാളികളും . ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്നോട് അനുബന്ധിച്ചാണ് പതാക ഉയർത്തിയത്.
”, കരയിൽ മാത്രമല്ല, കടലിലും ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കും. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും പശ്ചിമ ബംഗാൾ മത്സ്യ തൊഴിലാളികളും ചേർന്ന് ബംഗാൾ ഉൾക്കടലിൽ ത്രിവർണ്ണ പതാകയെ ആദരിക്കുന്നു.” ചിത്രം പങ്കിട്ടുകൊണ്ട് ഐസിജി ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു . സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ചാണ് ആഹ്വാനം. ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 വരെ രാജ്യത്തുടനീളമുള്ള 20 കോടി കുടുംബങ്ങളിൽ ദേശീയ പതാക ഉയർത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ത്രിവർണ പതാക പകലും രാത്രിയും ഉയർത്താൻ അനുവദിക്കുന്നതിനായി കേന്ദ്ര സർക്കാർ 2002 ലെ ഫ്ലാഗ് കോഡ് ഭേദഗതി ചെയ്തിരുന്നു. രാജ്യത്തെ സർക്കാർ ഓഫീസുകളിലും വീടുകളിലും പതാക ഉയര്‍ത്താനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. 1.6 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ ഉൾപ്പെടെ പതാക ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments