അപൂർവ്വ രോഗം ബാധിച്ച് നഷ്ടപ്പെട്ട കണ്ണുകൾക്ക് പകരം സ്വർണം കൊണ്ടുള്ള കണ്ണുകൾ സ്വന്തമാക്കി യുവതി. ലിവർപൂൾ സ്വദേശിനി ഡാനി വിൻറോ(25) ആണ് അപമാനങ്ങൾ സഹിച്ച് മടുത്തതോടെ സ്വർണ കണ്ണുകൾ പിടിപ്പിച്ചത്. റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂർവ്വ അർബുദ രോഗം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആറ് മാസം പ്രായമുള്ളപ്പോഴാണ് യുവതിയുെട വലതു കണ്ണ് നീക്കം ചെയ്തത്. അർബുദം മറ്റ് ശരീര ഭാഗങ്ങളിലേക്ക് പടരാതിരിക്കാനാണ് ഇത് ചെയ്തത്.
എന്നാൽ ചെറു പ്രായം മുതൽ വൻറോയ്‌ക്ക് ആളുകളിൽ നിന്നും പരിഹാസവും മാറ്റി നിർത്തലും നേരിടേണ്ടിവന്നു. ഇത് ഡാനിയെ ഏറെ വിഷമിപ്പിച്ചെങ്കിലും മുന്നോട്ടുള്ള യാത്രയിൽ നിന്ന് പിന്മാറാനോ തളരാനോ അവൾ തയ്യാറായില്ല. എന്നാൽ ബാറിൽ ജോലി ചെയ്തപ്പോൾ ആളുകൾ അപമാനിക്കാൻ തുടങ്ങി. ഇതോടെയാണ് സ്വർണ കണ്ണുകൾ വെയ്‌ക്കാൻ യുവതി തീരുമാനിച്ചത്. കുട്ടികളുടെ പരിഹാസത്തെക്കാൾ തന്നെ ഏറെ തളർത്തിയത് മുതിർന്നവരുടെ വാക്കുകളായിരുന്നു എന്ന് യുവതി പറയുന്നു.
162 പൗണ്ട് അതായത് 15,629 രൂപ മുടക്കി നാഷനൽ ആർട്ടിഫിഷ്യൽ ഐ സർവ്വീസിൽ നിന്നാണ് ഈ സ്വർണം കൊണ്ടുള്ള കണ്ണ് സ്വന്തമാക്കിയത്. ഇതിലെ കൃഷ്ണമണിയാണ് സ്വർണം കൊണ്ട് നിർമ്മിച്ചത്. സ്വർണ്ണ കണ്ണ് വച്ച ശേഷമുള്ള ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
ഞാൻ ഇപ്പോൾ കാണുന്ന രീതിയെ വെറുക്കുന്നില്ല. തന്റെ വ്യത്യസ്തമായ കണ്ണുകളെ വളരെയേറെ ഇഷ്ടപ്പെടുന്നുവെന്ന് യുവതി പറഞ്ഞു. ചുമരിൽ നിന്ന് ഭാരം ഇറക്കിവെച്ചത് പോലെയാണ് ഇപ്പോൾ തോന്നുന്നത് എന്നും, എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇവർ പറഞ്ഞു.
Comments