കശ്മീർ: സ്ത്രീകളുടെ പ്രശ്ന പരിഹാരത്തിന് ഇനി സ്ത്രീകൾ തന്നെ. അനന്ത്നാഗിൽ ദക്ഷിണ കശ്മീരിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു. ഡിജിപി ദിൽബാഗ് സിംഗാണ് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. അനന്ത്നാഗ്, പുൽവാമ, ഷോപ്പിയാൻ, കുൽഗാം എന്നിവിടങ്ങളിലാകും പോലീസ് പ്രവർത്തിക്കുക.
സ്ത്രീകൾക്ക് മാത്രമായി പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് വഴി സ്ത്രീകൾക്ക് പരാതികൾ അറിയിക്കുന്നതിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും.ഭയ രഹിതമായി സ്ത്രീകൾക്ക് പരാതി അറിയിക്കാൻ അവസരമൊരുക്കുകയാണ് ഇതു വഴിയെന്ന് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള താഹിറ അക്തർ പറഞ്ഞു. സ്ത്രീകളുടെ പരാതികൾ കേൾക്കുന്നതിനും അവരെ മനസിലാക്കുന്നതിനും വനിത ഉദ്യോഗസ്ഥർക്ക് കഴിയുമെന്നും താഹിറ കൂട്ടിച്ചേർത്തു. പുരുഷ ഉദ്യോഗസ്ഥനോട് പറയാൻ മടിക്കുന്ന പരാതികളും സുഗമമായി പരിഹരിക്കാൻ വനിത പോലീസിനാകും. സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ കശ്മീരിൽ വനിത പോലീസ് എത്തുന്നതോടെ സ്ത്രീകളുടെ അന്തരീക്ഷം മെച്ചപ്പെടുത്തും.ഇരകളെ പോലീസിന് സംരക്ഷിക്കാനാകും. ഇത്തരത്തിൽ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചതിൽ വൻ സന്തോഷത്തിലാണ് ജനങ്ങൾ.
2022-ൽ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലാണ് ആരംഭിച്ചത്. വനിതാ പോലീസ് സ്റ്റേഷൻ തുറന്നതിന് പിന്നിലെ ലക്ഷ്യം സ്ത്രീകൾക്ക് മികച്ച അന്തരീക്ഷം ഒരുക്കുകയാണെന്ന് വനിതാ പോലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് ശേഷം ഡിജിപി പറഞ്ഞിരുന്നു.
Comments