ചെന്നൈ: തമിഴ് ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായ അൻബു ചെഴിയാനുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയിഡ് നടത്തി. പുലർച്ചെ 5 മണി മുതൽ ചെന്നൈ , മധുര തുടങ്ങി തമിഴ്‌നാട്ടിലെ 40 ഇടങ്ങളിലായാണ് റെയിഡ് നടന്നത്. ബിഗിൽ സിനിമയുടെ നിർമ്മാതാവായ അൻബു ചെഴിയാനെതിരെ മുൻപും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ നിരവധി പ്രദേശങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡും ഈ സമയത്ത് നടക്കുന്നുണ്ട്.
അൻബു ചെഴിയാന്റെ മകളുടെ കല്യാണം വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുത്ത കല്യാണത്തിനു കോടികളാണ് ചിലവിട്ടിരുന്നത്. ഇതിന് തൊട്ടു പിന്നാലെയാണ് ആദായ നികുതി വകുപ്പ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ തിരച്ചിൽ നടത്തുന്നത്. സിനിമ നിർമ്മാതാവ് മാത്രമല്ല തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും കൂടിയാണ് അൻബു ചെഴിയാൻ.
തമിഴ് നടൻ വിജയ് അഭിനയിച്ച ബിഗിൾ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ ആദായനികുതി വകുപ്പ് നിർമ്മാതാവിനെതിരെയും വിജയിക്കെതിരെയും അന്വേഷണം നടത്തിയിരുന്നു. അക്കൗണ്ടുകൾ ഉൾപ്പെടെ അവരുടെ സിനിമ നിർമ്മാണ കമ്പനിയുടെ ഐ ടി പരിശോധിച്ചിരുന്നു. രാജ്യത്ത് ഇ ഡിക്ക് റെയിഡ് നടത്താൻ സ്വാതന്ത്രാവകാശം നൽകി ഉള്ള ഉത്തരവ് ഇറങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളു. അതിന് തൊട്ടു പിന്നാലെയാണ് ആദായ നികുതി വകുപ്പ് ഇത്തരത്തിൽ ഒരു അന്വേഷണം നടത്തുന്നത്. അൻബു ചെഴിയാന്റെ മധുരയിലെ വീടിനു സമീപമുള്ള ഓഫിസുകളിലും റെയിഡ് നടന്നു.
Comments