അഹമ്മദാബാദ്: ഫാബ്രിക്കേഷൻ വർക്ക്ഷോപ്പിലെ ഡിപ്ലോമ എഞ്ചിനീയർക്ക് ഇനി ഗുജറാത്തിൽ നിന്നും പുതിയ കൈകൾ.അഹമ്മദാബാദിൽ എക്സിക്യൂട്ടീവ് ഓഫീസറായ 26 കാരി വനിതയുടെ കൈകളാണ് വിജയകരമായി തമിഴ്നാട് സ്വദേശിയായ വെങ്കിടേശനിൽ തുന്നിച്ചേർത്തത്. വ്യത്യസ്ത ലിംഗത്തിലുള്ളവരിൽ അവയവങ്ങൾ മാറ്റി വെച്ച ചുരുക്കം സംഭവങ്ങളിൽ ഒന്നാണിത്.
ഹൈ വോൾട്ടേജ് വൈദ്യുതിയിൽ നിന്നും പൊള്ളലേറ്റാണ് കാഞ്ചീപുരം സ്വദേശിയായ വെങ്കിടേശനു കൈകൾ നഷ്ടമായത്. നാലു വർഷങ്ങൾക്ക് ശേഷമാണ് കൈകൾക്ക് ജീവൻ ലഭിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച വിദഗ്ദ സംഘത്തിന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അഭിനന്ദിച്ചു.
2020-ൽ പുരുഷന്റെ കൈകൾ സ്ത്രീയിൽ തുന്നിച്ചേർത്തിരുന്നു. ഒരു വർഷം കൊണ്ട് തന്നെ കൈകൾ നിന്ത്ര്ക്കാൻ കഴിഞ്ഞതായി സ്്ത്രീ വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കൈകൾ ശരീരവുമായി പെട്ടന്നു തന്നെ ചേർന്ന് പോവുകയും ചെയ്തെന്നും സ്ത്രീ പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവയവദാനത്തിലും വിജയിച്ചവയിലും ഗുജറാത്ത് ഏറെ മുന്നിലാണ്. കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളാണ് അധികവും മാറ്റിവെയ്ക്കുന്നത്. 2021-ൽ അഹമ്മദാബാദിലാണ് ആദ്യമായി കൈകൾ ദാനം ചെയ്തത്. പിന്നീട് നാലു പേർക്കു കൂടി കൈകൾ മാറ്റി വെയ്ക്കൽ നടന്നു. അംഗവൈകല്യമുള്ളവരുടെ ജീവിതത്തിന് നിറം പകരാൻ ഇത്തരം ശസ്ത്രക്രിയകൾക്കായി.
Comments