കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ( ബുധൻ)യും അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഇരു ജില്ലകളിലും അതി തീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ നാളെ റെഡ് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് പ്രൊഫഷണൽ കോളേജുകൾക്കുൾപ്പെടെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. ആലപ്പുഴയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴയുടെ സാഹചര്യത്തിൽ ഇരു ജില്ലകളിലും ഇന്ന് റെഡ് അലർട്ടാണ്.
രാവിലെ മുതൽ സംസ്ഥാനത്ത് മഴ ശമനമില്ലാതെ തുടരുകയാണ്. കനത്ത മഴയിൽ ഇന്ന് ഉച്ചവരെ ആറ് പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഭൂരിഭാഗം അണക്കെട്ടുകളിലും ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്നുണ്ട്. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് സർക്കാർ അറിയിപ്പ്.
Comments