കോട്ടയം : വാഹനാപകടത്തിൽ ആറ് മാസം പ്രയമുള്ള കുഞ്ഞ് മരിച്ചു. ചികിത്സയ്ക്കായി കുട്ടിയുമായി പാലായിലെ ആശുപത്രിയിലേക്ക് വരുന്നതിനിടെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.അടിമാലി സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം റോഡ് സൈഡിൽ ഇടിച്ച് മറിയുകയായിരുന്നു. തൊടുപുഴ റോഡിൽ ഐങ്കൊമ്പ് ആറാം മൈലിലാണ് സംഭവം.
അപകടത്തിൽ കുട്ടിയുടെ അമ്മ മെറിനും ഗുരുതരമായി പരിക്കേറ്റു. വാഹനം ഓടിച്ചിരുന്നത് മെറിന്റെ അച്ഛൻ വാവച്ചനാണ്. വാവച്ചനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ പിതാവ് വിദേശത്താണ്. മൃതദേഹം പാലാ ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments