മഥുര: മഥുര സെൻട്രൽ ജയിലിനു സമീപത്തെ ചവിറ്റുകുട്ടയിൽ നിന്നും തോക്ക് കണ്ടെടുത്തു.മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി ജയിലിന്റെ കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ചവിറ്റുകുട്ടയിലാണ് പഴകിയ തരത്തിലുള്ള തോക്ക് ശ്രദ്ധയിൽ പെട്ടത്.
ശുചീകരണ തൊഴിലാളികളാണ് പ്ലാസ്റ്റിക്ക് ബാഗിലാക്കിയ നിലയിൽ തോക്ക് കാണുന്നത്. ഉടനെ കരിമോട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഘമെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൈത്തോക്കാണെന്ന് വ്യക്തമായി. അറ്റകുറ്റ പണികൾ നടത്താത്ത തരത്തിലുള്ള തോക്കാണ് കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഉപയോഗശൂന്യമായെന്ന് തോന്നിയതിനാൽ ചവിറ്റുകുട്ടയിൽ നിക്ഷേപിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു.
ഉടമസ്ഥനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. സാദ്ധ്യമായ രീതിയിൽ, വ്യത്യസ്ത തലങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
Comments