ചണ്ഡീഗഡ് : സ്കേറ്റ് ബോർഡിൽ കന്യാകുമാരി മുതൽ കശ്മീർ വരെ യാത്ര പുറപ്പെട്ട മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പുല്ലമ്പാറ അഞ്ചാം കല്ല് സ്വദേശി അനസ് ഹജാസ് (31) ആണ് മരിച്ചത്. ഹരിയാനയിലെ കൽക്കയിൽ വെച്ച് ട്രക്ക് ഇടിച്ചാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം.
കന്യാകുമാരിയിൽ നിന്ന് സ്കേറ്റ് ബോർഡിൽ ഒറ്റയ്ക്ക് യാത്ര ആരംഭിച്ച അനസ് ബംഗളൂരു, ഹൈദരാബാദ്, ഉത്തർപ്രദേശ് എന്നീ സ്ഥലങ്ങളെല്ലാം പിന്നിട്ടാണ് ഹരിയാനയിൽ എത്തിയത്. കശ്മീരിലെത്താൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് മരണം. അനസിനെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അനസ് മരിച്ചു. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
മെയ് 31 നാണ് കന്യാകുമാരിയിൽ നിന്ന് അനസ് യാത്ര ആരംഭിച്ചത്. സ്കേറ്റിംഗിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര. എന്നാൽ സ്വപ്നം സാക്ഷാത്ക്കരിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് മരണം.
Comments