കോഴിക്കോട് : സിപിഎം നേതാക്കളുടെ പീഡനത്തെ തുടർന്ന് ദിവ്യാംഗൻ ആത്മഹത്യക്ക് ശ്രമിച്ചു. ഒഞ്ചിയത്ത് സിപിഎം നേതാവ് പവിത്രന്റെ വീടിന് മുന്നിലെത്തി തീ കൊളുത്തുകയായിരുന്നു പ്രശാന്ത്.
”പിരിവ് നൽകാത്തത്തിലുള്ള ശത്രുത മൂലം നിരന്തരം നേതാക്കന്മാർ പീഡിപ്പിക്കുന്നു. തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കുന്നില്ല. പോറോട്ട ഉണ്ടാക്കി സ്ഥലങ്ങളിൽ കൊണ്ട് കൊടുത്ത് ജീവിക്കുന്നതാണ് .അതും ഇന്ന് തടസ്സപ്പെടുത്തി. തന്റെ ജീവിത മാർഗ്ഗം വഴിമുട്ടി. അതുകൊണ്ടാണ് താൻ ഈ റോഡിൽ വന്ന് കിടക്കുന്നത്. ഇനി നേതാക്കൾ തന്നെ തീരുമാനിക്കട്ടെ താൻ മരിക്കണോ ജീവിക്കണോ എന്ന്. നാല് ആള് കൂടിയാൽ എനിക്ക് എഴുന്നേൽക്കാൻ ആവില്ല. പിന്നെ എങ്ങനെയാണ് താൻ ജീവിക്കേണ്ടേത്. സ്കൂളിൽ പോകാതെയാണ് തന്റെ മക്കൾ നിൽക്കുന്നത്. നേതാക്കൾ തന്നെ കൊന്നിട്ട് അവർ സുഖിച്ച് ജീവിച്ചോട്ടെ ‘. പ്രശാന്ത് പറയുന്നു.
Comments