ന്യൂഡൽഹി : തെറ്റായ ദിശയിലൂടെ കയറി വന്ന ബൈക്ക് യാത്രക്കാരന് മുന്നിൽ കോടാലിയുമായി ചാടി വീണ് പോലീസ്. നിയമം തെറ്റിച്ച് ബൈക്കിലെത്തുന്നവരെ വിരട്ടാനാണ് പോലീസിന്റെ ഇത്തരത്തിലോരു പ്രവർത്തനം . ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.
തെറ്റായ ദിശയിൽ കയറി വരിക മാത്രമല്ല യാത്രികർ ഹെൽമെറ്റും ധരിച്ചിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദൃശ്യം പ്രചരിച്ചതോടെ അന്വേഷണം ആരംഭിച്ചു എന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് അനുസരിച്ച് നടപടി സ്വീകരിക്കും. ദൃശ്യത്തിൽ ഉള്ള പോലീസുകാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം കോടാലി ബൈക്ക് യാത്രക്കാരിൽ നിന്നും പിടിച്ചെടുത്തതാണ് എന്ന വാദവും ഉയരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments