തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട് നടക്കും. കായികമേള തിരുവനന്തപുരത്തും . ഡിസംബർ ജനുവരി മാസങ്ങളിൽ കലോത്സവവും നവംബറിൽ കായിക മേളയും നടക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
സംസ്ഥാന ശാസ്ത്രോത്സവം ഒക്ടോബറിൽ എറണാകുളത്ത് നടത്തും. സ്പെഷ്യൽ സ്കൂൾ കലോത്സവം കോട്ടയത്ത് നടത്തും. കൊറോണ വ്യാപനത്തെതുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രോത്സവം എന്നിവ നടത്തുന്നത്. അദ്ധ്യാപക ദിനാഘോഷവും അനുബന്ധ പരിപാടികളും സെപ്തംബർ മൂന്ന് മുതൽ അഞ്ച് വരെ കണ്ണൂരിൽ നടത്തും.
അതേസമയം വിശദ പഠനത്തിനും ശേഷം മാത്രമേ മിക്സഡ് സ്കൂളുകൾ നടപ്പിലാക്കൂ എന്ന് യോഗത്തിൽ മന്ത്രി പറഞ്ഞു. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിർദ്ദേശിച്ചാൽ മാത്രം മിക്സഡ് സ്കൂളുകളാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
Comments