ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുതിയ ദേശഭക്തി ഗാനം പുറത്തിറക്കി കേന്ദ്രസർക്കാർ. ഹർ ഘർ തിരംഗ ക്യാമ്പയ്ന്റെ ഭാഗമായിട്ടാണ് പുതിയ ദേശഭക്തി ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ആശാ ബോസെയും സോനു നിഗവും ചേർന്ന് ആലപിച്ച 4;23 മിനിറ്റ് ദൈർഘ്യമുള്ള അതിനോഹരമായ ഗാനം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ഭാരതത്തിന്റെ വൈവിധ്യങ്ങളും സമത്വവും ഒന്നുചേർന്ന ഗാനത്തിൽ രാജ്യത്തെ വിവിധ മേഖലകളിലെ അഭിമാന താരങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
അമിതാഭ് ബച്ചൻ, ജാക്കി ഷ്റോഫ്, അനുഷ്ക ശർമ്മ, വിരാട് കോഹ്ലി, നീരജ് ചോപ്ര, പിവി സിന്ധു, മീരാ ബായ് ചാനു, ഹാർദിക് പാണ്ഡ്യ, ലോകേഷ് രാഹുൽ, പി ടി ഉഷ, മേരി കോം, അക്ഷയ് കുമാർ, തുടങ്ങി വലിയ താരനിര തന്നെയാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ ജനങ്ങളോട് ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമാക്കാൻ നിർദേശിച്ചിരുന്നു.ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും അറിയിച്ചിരുന്നു. ജനം ഈ നിർദ്ദേശം നെഞ്ചിലേറ്റിയപ്പോൾ പ്രതിപക്ഷ പാർട്ടികൾ നിർദ്ദേശത്തെ അവഗണിക്കുക കൂടാതെ അപമാനിക്കുകയുമാണ് ചെയ്യുന്നത്.
Comments