തൃശൂർ: ചെറുചക്കി ചോലയിലെ ചെക്ക് ഡാമിൽ അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയെ അതിസാഹസികമായി രക്ഷിച്ചവർക്ക് ചിറ്റണ്ട നാടിന്റെ ആദരം. എരുമപ്പെട്ടി സ്വദേശികളായ കെ.ജെ.അഭിരാം, പി.എസ്.അഭിനന്ദ്, ആദിത്യ രാജ്, അഭിനവ് അനിൽ എന്നിവരാണ് വിദ്യാർത്ഥിയെ രക്ഷിച്ചത്. ഇവരെ ഏഴാം വാർഡ് മെമ്പർ ഇ.എസ്.സുരേഷ് ഉപഹാരം നൽകിയാണ് ആദരിച്ചത്.
പെരുന്നാൾ ദിവസമായിരുന്നു ചെക്ക് ഡാമിൽ വിദ്യാർത്ഥി അപകടത്തിൽപ്പെട്ടത്. വരവൂർ സ്വദേശിയായിരുന്നു മുങ്ങിത്താഴ്ന്നത്. ചോല കാണാൻ എത്തിയ കുട്ടി ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങവേ അപകടത്തിൽ പെടുകയായിരുന്നു. ഇതുകണ്ട അഭിരാമും കൂട്ടരും വെള്ളത്തിൽ ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ഹരിദാസ് കൊല്ലടിക്കൽ ,ടി.യു.ഉണ്ണികൃഷ്ണൻ, ജയൻ കൊട്ടാരപ്പട്ടിൽ,പി.എം.രഞ്ജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Comments