ലക്നൗ: ഉത്തർപ്രദേശിൽ വ്യോമ സേന ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ചീറ്റ ഹെലികോപ്റ്ററാണ് മുൻകരുതലെന്നോണം അടിയന്തിരമായി താഴെയിറക്കിയത്. അപായ സൂചന ലഭിച്ചതിന് പിന്നാലെയായിരുന്നു അടിയന്തിര നീക്കം.
പ്രയാഗ്രാജ് ജില്ലയിലായിരുന്നു സംഭവം. പറന്നുയർന്ന് അൽപ്പ നേരത്തിന് ശേഷം ഹെലികോപ്റ്ററിലെ അപായ സൂചന നൽകുന്ന ലൈറ്റുകൾ കത്താൻ ആരംഭിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് ഹെലികോപ്റ്റർ താഴെയിറക്കി.
അഞ്ച് പേർക്ക് ഇരിക്കാവുന്ന ഹെലികോപ്റ്ററിൽ പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വിവരം. വിശദമായ പരിശോധനകൾക്ക് ശേഷം ഹെലികോപ്റ്റർ ലക്ഷ്യ സ്ഥാനത്തേക്ക് മടങ്ങി.
Comments