ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജ് നേടിയെടുക്കലാണെന്ന് ആദ്യം പറഞ്ഞത് കമ്യൂണിസ്റ്റുകാരെന്ന് സിപിഎം. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ഇത്തവണ ആഘോഷിക്കുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി ഫേയ്സ്ബുക്കിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് സ്വാതന്ത്ര്യ സമരത്തിൽ പങ്കുണ്ടെന്ന് സമർത്ഥിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ ലക്ഷ്യം പൂര്‍ണ സ്വാതന്ത്ര്യം (പൂര്‍ണ സ്വരാജ്) നേടിയെടുക്കലാണെന്ന് ആദ്യം ചർച്ച ചെയ്തത് 1921ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ 36-ാമത് സമ്മേളനത്തിലാണ്.
“പൂര്‍ണ സ്വരാജ്” ലക്ഷ്യമായി പ്രഖ്യാപിക്കണമെന്ന പ്രമേയം മൗലാന ഹസ്രത് മൊഹാനിയാണ് അവതരിപ്പിച്ചത്. സ്വാമി കുമാരാനന്ദ ഈ പ്രമേയത്തെ പിന്താങ്ങി. ഇരുവരും ഇന്ത്യയിലെ ആദ്യ തലമുറയില്‍പെട്ട കമ്യൂണിസ്റ്റുകാരായിരുന്നുവെന്ന് സിപിഎം പറഞ്ഞു. 1920 ഒക്ടോബര്‍ 17ന് താഷ്‍ക്കെന്റിൽ വെച്ച് രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരം എം എന്‍ റോയിയും അബനി മുഖര്‍ജിയും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മാനിഫെസ്റ്റോ തയ്യാറാക്കി കോണ്‍ഗ്രസ് സമ്മേളനത്തില്‍ വിതരണം ചെയ്തിരുന്നുവെന്ന് സിപിഎം പറയുന്നു.
ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളിൽ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണെന്ന അവകാശ വാദവുമായി സിപിഎം രംഗത്തു വന്നിരുന്നു. ജയിലിൽ കിടന്ന ദേശാഭിമാനികളുടെ പേരുകളും സിപിഎം അവരുടെ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. പാർട്ടി പങ്കുവെച്ചിരിക്കുന്ന സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കർ സഹോദരന്മാരും ഉണ്ടായിരുന്നു. വിനായക് ദാമോദർ സവർക്കർ കേവലം ഹിന്ദുത്വവാദിയും ഭീരുവും ആണെന്നുള്ള സിപിഎമ്മിന്റെ നിലപാടിനേറ്റ തിരിച്ചടിയായിരുന്നു അത്.
Comments