പത്തനംതിട്ട: സീതത്തോടിൽ കാട്ടുത്തടി പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടമൺപാറ സ്വദേശികളായ രാഹുൽ,വിപിൻ,നിഖിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഇവർ സീതത്തോടിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന തടി പിടിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. പിന്നാലെ പോലീസ് കേസെടുത്തിരുന്നു. ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്ത യുവാക്കളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തതും.
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സീതത്തോടിൽ കുത്തിയൊലിച്ചു വന്ന മലവെള്ളത്തിലേക്ക് ചാടിയിറങ്ങി ഇവർ വനത്തിൽ നിന്നും ഒഴുകി വന്ന കാട്ടുതടിക്ക് മേലെ നീന്തി കേറിയതും വീഡിയോകൾ ഷൂട്ട് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതും.
Comments