ദുബായ്: യുഎ.ഇയിൽ വീണ്ടും ശക്തമായി മഴ പെയ്യാൻ സാധ്യത. കാലാവസ്ഥാ കേന്ദ്രമാണ് മഴയ്ക്ക് സാദ്ധ്യതയുള്ളതായുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അൽഐൻ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിലാണ് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പലയിടത്തും റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പല എമിറേറ്റുകളിലും ലഭിച്ച റെക്കോഡ് മഴയിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
Comments