ശ്രീനഗർ: ജമ്മുകശ്മീരിൽ സാധാരണക്കാർക്ക് നേരെ വീണ്ടും ഭീകരാക്രമണം. പുൽവാമയിൽ ഭീകർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബിഹാർ സ്വദേശിയായ മുഹമ്മദ് മുംതാസ് എന്ന തൊഴിലാളിയാണ് മരിച്ചത്. ബിഹാറിലെ റാംപോർ സ്വദേശികളായ മൊഹമ്മദ് ആരിഫ്, മുഹമ്മദ് മജ്ബൂൽ എന്നിവർക്കാണ് പരിക്കേറ്റത്.
പുൽവാമയിലെ ഗദ്ദൂറ മേഖലയിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് കൂടുതൽ സുരക്ഷാ സേന വിന്യസിച്ചിരിക്കുകയാണ്. ഭീകരർക്കായി പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചു.
Comments