ജമ്മു: പുൽവാമയിലെ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തെ അപലപിച്ച് ബിജെപി മുതിർന്ന നേതാവും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമായ കവീന്ദ്രർ ഗുപ്ത. ‘രാജ്യത്ത് ഭീകരുടെ സാന്നിധ്യം നിലനിൽക്കുന്നതിനു തെളിവാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ.സേന സ്ഥിതിഗതികൾ വിലയിരുത്തുകയും സുരക്ഷാ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭീകരരുടെ നിലനിൽപ്പ് പതനത്തിന്റെ വക്കിലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ആക്രമണങ്ങൾ സൃഷ്ടിക്കുന്നത്. ഇത്തരം ഭീരുത്വകരമായ പ്രവൃത്തിയെ അപലപിക്കുന്നു.’ ബിജെപി നേതാവ് വ്യക്തമാക്കി.
പുൽവമായിലെ ഗദൂര പ്രദേശത്ത് ഭീകരർ നടത്തിയ ഗ്രനൈയിഡ് ആക്രമണത്തിൽ ഒരാൾ മരണപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായും സുഖം പ്രാപിക്കുന്നതായും പോലീസ് വ്യക്തമാക്കി. മൂവരും ബിഹാർ സ്വദേശികളാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാക്കുമെന്നും പോലീസ് അറിയിച്ചു.
ശ്രീനഗർ ജില്ലയിൽ പോലീസ് വാഹനത്തിന് നേരെയും ഭീകരർ വെടിയുതിർത്തിരുന്നു. സംഭവത്തിൽ നാശനഷ്ടങ്ങളോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Comments