ചെന്നൈ : അച്ഛന്റെ ശാരീരിക പീഡനത്തെ തുടർന്ന് എട്ടാം ക്ലാസുകാരി പ്രസവിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇതിന് പിന്നാലെ 44 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ പത്ത് മാസമായി പിതാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. കഴിഞ്ഞ രണ്ടാം തീയതി പെൺകുട്ടിക്ക് കുഞ്ഞും ജനിച്ചു. ഇതോടെ മെഡിക്കൽ സംഘം ശിശു സംരക്ഷണ കേന്ദ്രത്തിൽ വിവരം അറിയിച്ച് പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തന്നെ ഗർഭിണിയാക്കിയത് അച്ഛനാണെന്ന് കുട്ടി വെളിപ്പെടുത്തി. മാതാപിതാക്കൾ വേർപിരിഞ്ഞത് കൊണ്ടുതന്നെ പെൺകുട്ടിയും സഹോദരനും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം കൊടുക്കാൻ വേണ്ടി കുട്ടി ദിവസവും അച്ഛന്റെ വീട്ടിലക്ക് പോകുമായിരുന്നു. ആ സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ഇത് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി.
പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വിട്ടു.
Comments