പോലീസുകാരന്റെ അവധി ചോദിച്ചുകൊണ്ടുള്ള കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. വിവാഹം കഴിഞ്ഞ് ഏഴ് മാസം ആയെന്നും ഇതുവരെ നല്ല വാർത്ത ഒന്നും ഉണ്ടായിട്ടില്ല എന്നുമാണ് കത്തിൽ പറയുന്നത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ പോലീസ് സ്റ്റേഷനിലുള്ള കോൺസ്റ്റബിളിന്റെ അവധി അപേക്ഷയാണിത്. പതിനഞ്ച് ദിവസത്തെ അവധിയാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത്.
‘സർ, അപേക്ഷകന്റെ വിവാഹം കഴിഞ്ഞ് ഏഴ് മാസമായി. ഇതുവരെ നല്ല വാർത്ത ലഭിച്ചിട്ടില്ല. ഡോക്ടറുടെ ഉപദേശപ്രകാരം മരുന്ന് കഴിച്ചു, ഭാര്യയോട് ഒപ്പം ഇനി ജീവിക്കണം. അതിനാൽ, സർ, 15 ദിവസത്തെ അവധി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നാണ് കത്തിൽ പറയുന്നത്.
എന്തായാലും കത്ത് ഉത്തർപ്രദേശ് പോലീസ് ഡിപ്പാർട്ട്മെന്റിലും സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്. ഇത് വൈറലായതോടെ പ്രതികരണങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
Comments