ബീജിംഗ്: തായ് വാനെതിരെ ചൈനയുടെ നയതന്ത്ര ഭീഷണിയ്ക്കൊപ്പം നാൻസി പെലോസിക്ക് വിലക്ക്. അമേരിക്കയുടെ സ്പീക്കർ നാൻസി പെലോസിക്കാണ് ചൈന ആഗോള വിലക്ക് ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചത്. ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്ന ഒരു നേതാവിനെയും അനുവദിക്കില്ലെന്ന് ചൈനീസ് വിദേശകാര്യവകുപ്പ് അറിയിച്ചു. നാൻസിക്കും നാൻസിയുമായി ബന്ധപ്പെട്ട എല്ലാ കുടുംബാംഗങ്ങൾക്കും ഇനി ചൈനയുടെ നിയന്ത്രണത്തിലുള്ള ഒരു മേഖലയിലും യാത്രചെയ്യാൻ അനുവദിക്കില്ലെന്നാണ് വിലക്കിൽ പറയുന്നത്.
ചൈനയുമായി ബന്ധമുള്ള ഒരു മേഖലയിലും യാത്രചെയ്യാനോ സമ്മേളനങ്ങളിൽ പങ്കെടുക്കാനോ നാൻസി പെലോസിയെ വിലക്കുന്നതാണ് ചൈനയുടെ ഔദ്യോഗിക നീക്കം. 25 വർഷത്തിന് ശേഷമാണ് അമേരിക്കയുടെ ഭരണരംഗത്തെ മൂന്നാംസ്ഥാനം വഹിക്കുന്ന സ്പീക്കർ നേരിട്ട് തായ് വാനിലെത്തുന്നത്. ഇത് ചൈനയെ വലിയതരത്തിലാണ് ബാധിച്ചിരിക്കുന്നത്.
വൺ ചൈനാ പോളിസി തെറ്റിക്കുന്ന അമേരിക്കയ്ക്കുള്ള താക്കീതെന്നാണ് ചൈനയുടെ പ്രഖ്യാപനം. നയന്ത്രപരമായി ലോകവെല്ലുവിളികളെ നേരിടുമെന്നും ആഗോള ശക്തികൾ തങ്ങളെ ഒറ്റപ്പെടുത്താൻ നടത്തുന്ന നീക്കത്തെ ചെറുക്കുമെന്നും ചൈന പറയുന്നു.
തായ്വാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാൻസി പെലോസിയെ അയച്ചത് അമേരിക്കയുടെ തീരുമാനമാണ്. ഇത് ഏറെ ഗൗരവമുള്ള നീക്കമാണ്. മാത്രമല്ല ചൈനയുടെ അഖണ്ഡതയോടുള്ള വെല്ലുവിളിയുമാണെന്നും ചൈനീസ് വിദേശകാര്യവകുപ്പ് അറിയിച്ചു.
Comments