ബംഗളൂരു : നാലുവയസ്സുള്ള കുഞ്ഞിനെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് അമ്മ താഴേയ്ക്ക് എറിഞ്ഞു. ബംഗളൂരു എസ്ആർ നഗറിൽ ഹൗസിംഗ് അപാർട്മെന്റിലാണ് സംഭവം. താഴേക്ക് പതിച്ച കുഞ്ഞ് മരിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ബാൽക്കെണിയിൽ നിന്നാണ് കുഞ്ഞിനെ അമ്മ താഴേയ്ക്ക് എറിഞ്ഞത്. പിന്നാലെ അമ്മയും ചാടാൻ ശ്രമിച്ചു. എന്നാൽ വീട്ടുകാർ വന്ന് യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് അവിടെ വെച്ച് തന്നെ മരിച്ചു. സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ യുവതിയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
കുഞ്ഞിന് സംസാര ശേഷിയും കേൾവി ശേഷിയും കുറവായിരുന്നു. ഇതിൽ കുഞ്ഞിന്റെ അമ്മ ഏറെ ദുഃഖിതയായിരുന്നു. മാനസിക പ്രശ്നങ്ങൾ കൊണ്ടാകാം കുഞ്ഞിനെ താഴേയ്ക്ക് എറിഞ്ഞത് എന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments