ന്യൂഡൽഹി : ബൈക്കുകൾ ഉപയോഗിച്ച് റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി പോലീസ് . ഡൽഹി ട്രാഫിക് പോലീസാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ദൃശ്യം ഉൾപ്പെടെ പങ്കുവച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
യാത്രയിൽ സുരക്ഷിതർ ആയിരിക്കണം എന്നും അശ്രദ്ധയോടെ വാഹനം ഓടിക്കരുതെന്നും പങ്കുവച്ച കുറിപ്പിൽ പറയുന്നു. 36 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇത്. ഒരാൾ ബൈക്ക് വേഗതയിൽ ഓടിക്കുന്നു. മറ്റൊരാൾ മറ്റൊരു ബൈക്കിൽ മുന്നിൽ പോകുന്ന ആളുടെ വീഡിയോ എടുക്കുന്നു. ഇതാണ് പോലീസ് പങ്കുവച്ച ദൃശ്യത്തിൽ കണാൻ സാധിക്കുന്നത്.
അതേസമയം വളരെ വേഗത്തിൽ മുന്നിൽ പോകുന്ന ബൈക്ക് നിയന്ത്രണം വിടുന്നതും യാത്രികൻ റോഡിലേക്ക് തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അവൻ ബെക്ക് സ്റ്റണ്ട് ചെയ്യാറുണ്ട് എന്ന കുറിപ്പോടെയാണ് യുവാക്കളുടെ ഈ വീഡിയോ അവസാനിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹി പോലീസ് പങ്കുവച്ച ഈ സന്ദേശത്തിന് മികച്ച പ്രതികരണമാണ് സമൂഹമാദ്ധ്യമത്തിലൂടെ ലഭിക്കുന്നത്. 4000 ലധികം ലൈക്കുകൾ ഇതിനോടകം പോലീസിന്റെ ഈ വീഡിയോ സന്ദേശത്തിന് ലഭിച്ചു. നിയമവിരുദ്ധമായി ബൈക്ക് ഓടിക്കുന്നവർക്കെതിരെ പോലീസ് പങ്കുവച്ച സന്ദേശത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Comments