ഇറാൻ: സ്ത്രീകൾ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇറാൻ സാംസ്കാരിക, ഇസ്ലാമിക് ഗൈഡൻസ് മന്ത്രലയം.ഹിജാബ് നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് വിലക്കേർപ്പെടുത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക നിയമങ്ങൾക്കെതിരാണ് ഇത്തരത്തിലുള്ള അഭിനയം.ഇതു സംബന്ധിച്ച് പരസ്യ കമ്പനികൾക്ക് കത്ത് അയക്കുകയും ചെയ്തു. അയഞ്ഞ ഹിജാബ് ധരിച്ച സ്ത്രീ ഐസ് ക്രീം കഴിക്കുന്നതിന്റെ പരസ്യചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നിർദേശവുമായി ഇറാൻ സർക്കാർ രംഗത്ത് എത്തിയത്.
ഇറാനിയൻ പുരോഹിതന്മാർ വീഡിയോ കണ്ട് പ്രകോപിതരാകുകയും ഐസ്ക്രീം നിർമ്മാതാക്കളായ ഡോമിനോയ്ക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. പരസ്യം പൊതു മര്യാദയ്ക്ക് എതിരായെന്നും സ്ത്രീകളുടെ മൂല്യങ്ങൾക്ക് അവഹേളനമാണെന്നും പുരോഹിതന്മാർ വ്യക്തമാക്കി. കൾച്ചറൽ റെവല്യൂഷന്റെ സുപ്രീം കൗൺസിലിന്റെ വിധി പ്രകാരമാണ് വിലക്കേർപ്പെടുത്തിയതെന്ന് കമ്പനിയ്ക്ക് അയച്ച കത്തിൽ മന്ത്രാലയം വ്യക്തമാക്കി.
The body responsible for “enjoining right and forbidding evil” in the Islamic Republic of Iran has filed a lawsuit against the Iranian ice-cream manufacturer Domino over two controversial commercials, which it says are “against public decency” and “insult women’s values.” pic.twitter.com/Brho4SGZj3
— Iran International English (@IranIntl_En) July 5, 2022
സ്ത്രീകളുടെയും കുട്ടികളുടെയും സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന തരത്തിലുള്ള നിയമമാണ് ഇറാന്റെ കൾച്ചറൽ റെവല്യൂഷന്റെ കൗൺസിലിന്റേത്. ഭരണകൂടത്തിന് അഭികാമ്യമാകുന്നത് പോലെ ഈ നിയമത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ഐസ് ക്രീം പരസ്യമാണ് ഇപ്പോൾ സർക്കാരിനെ ഇത്തരത്തിൽ നിയമം പാസാക്കാൻ പ്രേരിപ്പിച്ചത്. പൊതു ഇടങ്ങളിൽ ഹിജാബ് നിർബന്ധമാക്കിയതിനെതിരെ സ്ത്രീകൾ പ്രതിഷേധം അറിയിച്ചിരുന്നു. ഇതും നിയമം കർശനമാക്കുന്നതിലേക്ക് വഴി വെച്ചു.
1979-ലെ ഇസ്ലാമിക വിപ്ലവം മുതൽ ഇറാനിൽ ഹിജാബ് നിർബന്ധമാണ്. എന്നാൽ സമൂഹമാദ്ധ്യമ ക്യാമ്പെയ്നുകൾ വഴി നിരവധി സ്ത്രീകൾ നിയമത്തിനെതിരെ ശബ്ദം ഉയർത്തിയിരുന്നു. അടുത്തിടെ ഇറാൻ സ്ത്രീകൾക്കായി നിർബന്ധിത ഡ്രസ് കോഡുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഇറാനിലെ സ്ത്രീകൾ പൊതുസ്ഥലത്ത് ഹിജാബ് അഴിച്ചുമാറ്റി പ്രതിഷേധിച്ചിരുന്നു.
Comments