ഭോപ്പൽ : ബൈക്കിന്റെ താക്കോൽ നൽകാത്തതിന് അച്ഛനും അമ്മാവനും ചേർന്ന് കൈമുറിച്ച യുവാവ് മരിച്ചു. സന്തോഷ് എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ സന്തോഷിന്റെ അച്ഛൻ മോട്ടി കാച്ചിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ദോമോ ജില്ലയിലാണ് സംഭവം.
ബൈക്കിന്റെ താക്കോൽ ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്നാണ് സന്തോഷും പിതാവും തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. പിന്നാലെ മോട്ടിയുടെ സഹോദരൻ കിഷനും സ്ഥലത്ത് എത്തുകയും ഇരുവരും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും ചെയ്തു. പിന്നാലെ അടുത്തിരുന്ന കോടാലി എടുത്ത് സന്തോഷിന്റെ കൈ മുറിക്കുകയായിരുന്നു. തുടർന്ന് കോടാലിയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പിന്നാലെ സന്തോഷിനെ ഭാര്യ ചികിത്സയ്ക്കായി ആശുപത്രിയിലിൽ എത്തിച്ചു. എന്നാൽ വിദഗ്ദ ചികിത്സയ്ക്കായി ജബൽപൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു.
Comments