ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കുന്നത് രാമഭക്തരോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ രാമക്ഷേത്രത്തിന് നിർമ്മാണം കുറിച്ച ഈ ദിവസം തന്നെ പ്രതിഷേധത്തിനായി അവർ തിരിഞ്ഞെടുത്തു.ഇതുവരെ, കോൺഗ്രസ് സാധാരണ വേഷത്തിലാണ് പ്രതിഷേധിച്ചിരുന്നത്, എന്നാൽ ഇന്ന് അവർ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധിച്ചത്. ഇത് രാമഭക്തർക്ക് അപമാനമാണ്.” ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കോൺഗ്രസിന്റെ ഇത്തരം പ്രവൃത്തികൾ അപമാനിച്ചത് ഇന്ത്യയുടെ വിശ്വാസത്തെയാണ്.ഇന്ത്യയുടെ ജനാധിപത്യത്തെയും ജുഡീഷ്യറിയെയും അവഹേളിക്കുന്നതിനൊപ്പം അയോധ്യാ ദിവസത്തെയും അവർ അപമാനിച്ചു. പാർട്ടിയുടെ ഇത്തരം പ്രവർത്തനങ്ങളെ ഞങ്ങൾ അപലപിക്കുകയാണ് ‘. ഉത്തർപ്രദേശ് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം യോഗിക്ക് പുറമെ കോൺഗ്രസിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധം നടത്തി. ഇത് വെളിപ്പെടുത്തുന്നത് അവരുടെ പ്രീണന രാഷ്ട്രീയം ആണ് . അത് പ്രോത്സഹിപ്പിക്കാനുള്ള സന്ദേശമാണ് ഇത് വഴി നൽകുന്നതുമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം .
Comments