ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യ ബോധവൽക്കരണ പരിപാടികൾ നടത്തുകയാണ് JKCPJ ( ജമ്മു കശ്മീർ സെന്റർ ഫോർ പീസ് ആൻഡ് ജസ്റ്റിസ് ഫൗണ്ടേഷൻ ). വിദ്യാർത്ഥികളിൽ ഉണ്ടാകുന്ന ചെറിയ മാനസിക ബുദ്ധിമുട്ടുകളും ഒരുപക്ഷെ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് പറയുന്നത്. ചെറിയ പ്രായത്തിൽ ലഭിക്കുന്ന മാനസിക ആരോഗ്യം മുന്നോട്ടുള്ള വളർച്ചയെ സാരമായി ബാധിക്കും. വിദ്യാർത്ഥികളിൽ പൊതുബോധം ഉണർത്തുക , മാനസിക ഉല്ലാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ജെ കെ സി പി ജെ ഗ്രൂപ്പ് സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തുന്നത്.
കുട്ടികളിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അവർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും വിവിധ ആളുകൾ ക്ളാസ്സുകൾ എടുത്തു. പെരുമാറ്റം, വികാരങ്ങൾ, ചിന്ത എന്നിവ സ്വാഭാവികമായിരിക്കാൻ ആരോഗ്യമുള്ള മനസ്സ് വേണം. വിദ്യാർത്ഥികളിൽ മാനസിക കഷ്ടപ്പാടുകൾ ഉണ്ടായാൽ അത് പല തരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കുമെന്ന് ജെകെസിപിജെ യുടെ കൗൺസിലർ സയ്യിദ് മണൽ അദ്രാബി പറഞ്ഞു.
വിദ്യാർത്ഥികളിൽ പുരോഗമന ചിന്താഗതികൾ ഉണർത്തുന്നതിന് ഇത്തരം ബോധവൽക്കരണ പരിപാടികൾ ഏറെ ഗുണം ചെയ്യുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ റഷീദ് കോക്ക പറഞ്ഞു. ജെകെസിപിജെയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാതെ വയ്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ കാലങ്ങളായി വിദ്യാർത്ഥികളിൽ നിലനിന്ന മാനസിക ബുദ്ധിമുട്ടുകൾ ഇതുപോലുള്ള പരിപാടികൾ കൊണ്ട് പരിഹരിക്കാൻ സാധിക്കും. സർക്കാർ ഇത്തരം വിഷയങ്ങളിൽ കാര്യമായി ഇടപെടുന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജെകെസിപിജെയുടെ വിവിധ തരം പദ്ധതികൾ ജമ്മു കശ്മീരിന്റെ പല മേഖലകളിലും കാര്യമായ പ്രവർത്തനം നടത്താനാണ് തീരുമാനം. വിദ്യാർത്ഥികളുമായി സംവദിക്കുന്നത് മൂലം പുതിയ തലമുറയിൽ ഒരുപാട് മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Comments