ബർമിങാം : കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മറ്റൊരു മെഡൽ സമ്മാനിച്ച് ഗുസ്തി താരം സാക്ഷി മാലിക്. വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കാനഡയുടെ അന ഗോഡിനെസിനെ വീഴ്ത്തിയാണ് സാക്ഷി സ്വർണം നേടിയത്. ഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇത്.അൻഷു മാലിക്കും ബജ്റംഗ് പുനിയയും രാജ്യത്തിനായി ഗുസ്തിയിൽ ഇതിനകം രണ്ട് മെഡലുകൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലിൽ കാമറൂണിന്റെ ബെർത്ത് എമിലിയന്നിനെ 10-0ന് പരാജയപ്പെടുത്തിയാണ് മാലിക് വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ കടന്നത്. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ കെൽസി ബാൺസിനെ 10-0ന് തോൽപിച്ചു.
ബജ്റംഗ് പുനിയ സ്വർണവും അൻഷുമാലിക് വെള്ളിയുമാണ് നേടിയത്. 65 കിലോ വിഭാഗത്തിൽ കാനഡയുടെ മാക്നീലിനെ തോൽപ്പിച്ചാണ് ബജ്റംഗ് പുനിയ സ്വർണം നേടിയത്.
Comments