ഭുജ്: രാജ്യത്തിന്റെ അതിർത്തിയിലേക്ക് കടന്നു കയറാൻ ശ്രമിച്ച പാക്കിസ്താൻ മൽസ്യത്തൊഴിലാളിയെ അതിർത്തി സുരക്ഷ സേന പിടികൂടി. ഗുജറാത്തിലെ ഭൂജിൽ നിന്നുമാന് ഇയാളെ സേന പിടികൂടിയത്. പാകിസ്താനിലെ മൽസ്യ തൊഴിലാളിയാണ് താനെന്നാണ് ഇയാൾ പറന്നത്. നിലവിൽ ഇയാളുടെ ബോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്.
തീരദേശത്തുകൂടി കറങ്ങിയ ബോട്ടിനെ അതിർത്തി സുരക്ഷാ സേന പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. അഞ്ചു പാക്കിസ്താൻ ബോട്ടുകളാണ് പിടിച്ചെടുത്തത്. ബി എസ് എഫ് ഉദ്യോഗസ്ഥർ ബോട്ടും പിടി കൂടിയ മൽസ്യ തൊഴിലാളിയെയും പരിശോധിച്ചു. എന്നാൽ യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല എന്ന് അധികൃതർ പറഞ്ഞു. വേലിയേറ്റ സമയമായതു കൊണ്ട് കടലിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. ഇത്‌കൊണ്ട് കൂടെ ഉണ്ടായിരുന്ന പാക്കിസ്താനികൾ രക്ഷപ്പെട്ടു.
കഴിഞ്ഞ മാസത്തിൽ സമാന സംഭവം ഗുജറാത്തിലെ കച്ചിൽ നിന്നും ഉണ്ടായിരുന്നു. അതിർത്തി സുരക്ഷ സേന നടത്തിയ തിരച്ചിലിൽ 5 പാക്കിസ്താൻ ബോട്ടുകൾ പിടികൂടിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ പാക്കിസ്താന്റെ ഭാഗത്തു നിന്നും ഇത്തരത്തിൽ ബോട്ടുകൾ പിടികൂടുന്നത് സംശയം ജനിപ്പിക്കുന്ന കാര്യമാണ്.മത്സ്യ തൊഴിലാളികൾ എന്ന വ്യാജേന ഭീകരവാദികൾ അതിർത്തി കടന്നു വരാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യാതിർത്തികളും തീരദേശ അതിർത്തികളും കർശന നിരീക്ഷണത്തിലാണെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
Comments