തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതേസമയം സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ട്.
നാല് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. തിങ്കാളാഴ്ചയോടെ മഴ ശക്തമാകാനുള്ള സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
വടക്ക് പടിഞ്ഞറോട് ചേർന്നുള്ള മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. അതിനാൽ മഴ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവിൽ തെക്കേ ഇന്ത്യയിൽ ഷിയർ സോൺ നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറിയാണ് സ്ഥിതി ചെയ്യുന്നത്.
അതേസമയം മത്സ്യത്തൊഴിലാളികൾക്ക് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.
Comments