ബംഗളൂരു: ഇന്ത്യൻ വ്യോമസേന തലവൻ വി ആർ ചൗധരി ബംഗളുരുവിലെ സി എ എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി. ആത്മനിർഭർ ഇൻഡിഫൻസിന്റെ പുരോഗതിയെ കുറിച്ച് വിലയിരുത്താനായിട്ടുള്ള യാത്രയുടെ ഭാഗമായാണ് അദ്ദേഹം ഇവിടെ എത്തിയത്. തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് എം കെ 1 , തേജസ് കോംബാറ്റ് ഹെലികോപ്റ്റർ, എച്ച്ടിടി-40 എന്നി യുദ്ധ വിമാനങ്ങൾ അദ്ദേഹം പറത്തി.
രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ വ്യോമസേന തലവൻ ബംഗളുരുവിൽ എത്തിയത്. ഐ എ എഫിൽ ഉള്ള വിമാനങ്ങൾ അദ്ദേഹം കാണുകയും അവയുടെ പ്രവർത്തന ക്ഷമത മനസ്സിലാക്കുകയും ചെയ്തു. ആത്മനിർഭർ ഇൻഡിഫൻസിന്റെ പുരോഗതിയെ കുറിച്ച് വിലയിരുത്താനായിട്ടുള്ള യാത്രയുടെ ഭാഗമായി ഐ എ എഫിൽ എത്തിയ എയർ ഫോഴ്സ് തലവന്റെ ചിത്രം ഒദ്യോഗിക ട്വിറ്ററിലൂടെ IAF വൃത്തം പുറത്തുവിട്ടു.
നിലവിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയ അദ്ദേഹം തേജസ് പ്രോഗ്രാമിലെ നവീകരണ സംവിധാനങ്ങളും പ്ലാറ്റുഫോമുകളുടെ മികവുകളും കുറിച്ചും വിലയിരുത്തി. മുന്നോട്ടുള്ള പദ്ധതികളെ കുറിച്ച് അദ്ദേഹം ക്രൂവുമായും , ഡിസൈനർമാരുവുമായും സംവദിച്ചു.
Comments