തൃശൂർ : റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടിൽ വീണ യുവതി മരിച്ചു. ചാലക്കുടിയിലാണ് സംഭവം. വി.ആർ.പുരം സ്വദേശിനി ദേവീകൃഷ്ണ (28) ആണ് മരിച്ചത്. സുഹൃത്ത് ഫൗസിയ (35) പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രെയിനിന്റെ കാറ്റടിച്ചാണ് രണ്ട് പേരും തോട്ടിൽ വീണത്.
രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. റോഡിൽ വെള്ളമായിരുന്നതിനാലാണ് രണ്ട് പേരും ട്രാക്കിലൂടെ നടന്നത്. എന്നാൽ ആ സമയത്ത് ട്രെയിൻ അതിലെ വരികയായിരുന്നു. ഇരുവരും പാലത്തിൽ മാറി നിന്നെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു.
വെള്ളത്തിൽ വീണ ദേവീകൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെളിയിൽ താണുപോയ യുവതിയുടെ കാലിൽ കമ്പ് തുളച്ചുകയറി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൂടെയുണ്ടായിരുന്ന ഫൗസിയ വെള്ളത്തിൽ ഒഴുകിപ്പോയി. ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഫൗസിയ ചാലക്കുടി ആശുപത്രിയിൽ ചികിത്സയിലാണ്.
Comments