ദുബായ് : ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജിന്റെ 27ാം സീസണിൽ 27 പവലിയനുകളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഒമാനിന്റെയും ഖത്തറിന്റെയും പവലിയനുകൾ ഇത്തവണ പുതുമകളോടെയാണ് മേളയിലെത്തുന്നത്.
ആഗോള ഗ്രാമത്തിലെ ആഘോഷങ്ങൾ ഒക്ടോബർ 25ന് ആരംഭിക്കും.എല്ലാ തവണത്തെയും പോലെ പുതിയ ആകർഷകങ്ങളും വിനോദങ്ങളും പരിചയപ്പെടുത്തിയാണ് ഇത്തവണയും ആഗോള ഗ്രാമം ഒരുങ്ങുന്നത്.
ഗ്ലോബൽ വില്ലേജ് പ്രീമിയം, എമിറാത്തി ഡിസ്കവറി, പാചക പാതകൾ, ജിവി ഫുള്ളി ലോഡഡ് എന്നിവ പുതിയ സീസണിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത പാക്കേജുകളാണ്.
Comments