കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിൽ രണ്ടു ബസുകളിലെ ജീവനക്കാർ തമ്മിലടിച്ചു. കത്തികൊണ്ടുള്ള ആക്രമണത്തിൽ ബസ് ഡ്രൈവർ സിജുവിന് പരിക്കേറ്റു. എറണാകുളം- ഗുരുവായൂർ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന ബസ്സിലെ ഡ്രൈവർക്കാണ് പരിക്കേറ്റത്.
ആക്രമണം നടത്തിയ മറ്റൊരു ബസ്സിലെ കണ്ടക്ടർ രാധാകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. സമയം സംബന്ധിച്ച തർക്കമാണ് അക്രമത്തിന് കാരണമെന്ന് മരട് പോലീസ് വ്യക്തമാക്കി.
മൊബിലിറ്റി ഹബ്ബിനുള്ളിലാണ് തർക്കം തുടങ്ങിയത്. പിന്നീട് അത് സർവീസ് റോഡിലേക്ക് മാറുകയായിരുന്നു. അവിടെ വച്ചാണ് കത്തിക്കുത്ത് ഉണ്ടായത്
Comments