തിരുവനന്തപുരം : സംസ്ഥാനത്ത് മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി. ആറ് മാസത്തേക്കാണ് ഇവ നിർബന്ധമാക്കി സർക്കാർ ഉത്തരവ് ഇറക്കിയത്. കൊറോണ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവ് ഇറക്കിയത്.
ജോലി സ്ഥലത്തും, പൊതു സ്ഥലങ്ങളിലും എല്ലാ സമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും മാസ്ക് ധരിക്കണം. കടകൾ, സ്ഥാപനങ്ങൾ, തീയേറ്ററുകൾ എന്നിവിടങ്ങളിൽ സാനിറ്റൈസർ ഉറപ്പ് വരുത്തണം. മറ്റ് ചടങ്ങുകൾ നടക്കുന്ന ഇടങ്ങളിൽ ഇവ സംഘാടകർ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ആയിരത്തിന് പുറത്തായിരുന്നു കൊറോണ രോഗികളുടെ എണ്ണം . നിലവിലെ സാഹചര്യത്തിൽ വൈറസിന് വ്യാപിക്കാനുളള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ജനങ്ങൾ സ്വയം സുരക്ഷിതർ ആവേണ്ടതും അത്യന്താപേക്ഷിതമാണ്.
Comments