ന്യൂഡൽഹി: ഡൽഹിയിൽ ഭീകര സംഘടസയുമായി ബന്ധമുള്ള ഒരാൾ പിടിയിൽ. ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ്, അൽ-ഷാം എന്നിവയുമായി ബന്ധവുമുള്ള മൊഹ്സീൻ അഹമ്മദാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്. ഇന്ത്യയിലും വിദേശത്തുമുള്ളവരിൽ നിന്നും ഭീകര പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിച്ചതിനാണ് അറസ്റ്റിലായത്.
ഇയാളുടെ ഡൽഹിയിലെ വസതിയിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഭീകര സംഘടനയായ ഐഎസിന്റെ ഓൺലൈൻ, ഗ്രൗണ്ട് പ്രവർത്തനങ്ങളും നടത്തുന്ന മുഹമ്മദ് ഷഖിൽ അഹമ്മദിന്റെ മകനാണ് അറസ്റ്റിലായമൊഹ്സീൻ. ഇയാൾ ഭീകര പ്രവർത്തനങ്ങളിൽ സജീവമായി ഉൾപ്പെട്ടിരുന്നതായും അന്വേഷണങ്ങളിൽ തെളിഞ്ഞു. ഐഎസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സിറിയയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ക്രിപ്റ്റോകറൻസി രൂപത്തിൽ ഇയാൾ ഈ ഫണ്ടുകൾ അയയ്ക്കുകയായിരുന്നു.കേന്ദ്ര ഏജൻസി കൂടുതൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.
ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153എ, 153 ബി, നിയവ വിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ സെക്ഷൻ 18, 18 ബി, 38,39,40 എന്നിവ പ്രകാരം എൻഐഎ കേസെടുത്തു.
Comments